Missing : കാസർഗോഡ് നിന്നും കാണാതായ 4 എട്ടാം ക്ലാസ് വിദ്യാർത്ഥികളെയും കണ്ടെത്തി

ഇവരെ വൈകുന്നേരത്തോടെ നാട്ടിൽ എത്തിക്കും.
Missing : കാസർഗോഡ് നിന്നും കാണാതായ 4 എട്ടാം ക്ലാസ് വിദ്യാർത്ഥികളെയും കണ്ടെത്തി
Published on

കാസർഗോഡ് : ചന്തേരയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. നാല് എട്ടാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്. ഇന്നലെയാണ് സംഭവം. (Missing students from Kasaragod were found )

ഉച്ചഭക്ഷണ സമയത്ത് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ നിന്നും ആൺകുട്ടികളെ കാണാതാവുകയായിരുന്നു. സമീപത്ത് അധ്യാപകർ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തി. ഇവരെ വൈകുന്നേരത്തോടെ നാട്ടിൽ എത്തിക്കും.

Related Stories

No stories found.
Times Kerala
timeskerala.com