കോഴിക്കോട് : വടകരയിൽ കാണാതായ പ്ലസ്‌വൺ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെടുത്തു. കുട്ടിയെ വീട്ടിൽ നിന്നും കാണാതായത് തിങ്കളാഴ്ച്ച രാത്രി മുതലാണ്. (Missing student's dead body found)
മരിച്ചത് മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിയായ ആദിഷ് കൃഷ്ണയാണ്. ചാനിയം കടവ് പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസ് തുടർനടപടികൾ സ്വീകരിച്ചു. അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.