
പിറവം: എറണാകുളം ഓണക്കൂറിൽ നിന്നും കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്തി.ഒരാഴ്ച മുമ്പ് കാണാതായ അർജുൻ രഘുവിനെ കോയമ്പത്തൂരിൽ നിന്നും കണ്ടത്തിയത്.
കഴിഞ്ഞ തിങ്കൾ രാവിലെ സ്കൂളിലേക്ക് പോയ അർജുനെ കാണാതാവുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ വീട്ടിൽ നിന്നിറങ്ങി സ്‌കൂൾ യൂണിഫോം മാറി ടീ ഷർട്ട് ധരിച്ചു പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു.
മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേരളത്തിനകത്തും പുറത്തും വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിലാണ് ഇന്ന് രാത്രി അർജുനെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്. കടയിലെത്തിയ അർജുനെ ജീവനക്കാരാണ് തിരിച്ചറിഞ്ഞത്. പിറവം പൊലീസ് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു.