കാണാതായ മുഹമ്മദ് ആദിലിനെ ചെന്നൈയിൽ നിന്ന് കണ്ടെത്തി

കാണാതായ മുഹമ്മദ് ആദിലിനെ ചെന്നൈയിൽ നിന്ന് കണ്ടെത്തി
Published on

കൂളിമാട്: കാണാതായ മുഹമ്മദ് ആദിൽ (16) നെ കണ്ടെത്തി.ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്നാണ് മുഹമ്മദ് ആദിലിനെ കണ്ടെത്തിയത്.കാണാതായി ഒരു മാസം നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് ആദിലിനെ കണ്ടെത്താനായത് . വാഴക്കാട് പോലീസും ബന്ധുക്കളും ചെന്നൈ സെൻട്രൽ സ്റ്റേഷനിലേക്ക് പോയിട്ടുണ്ട്. ഇന്നോ നാളെയോ മുഹമ്മദ് ആദിലിനെ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് അറിയുന്നത് ..കുന്നത്ത് തൊടി അബ്ദുൽ നാസറിൻ്റെയും മറിയം ബിയുടെയും മകനായ മുഹമ്മദ് ആദിലിനെ കഴിഞ്ഞ രണ്ടാഴ്ചക്കുമ്പാണ് കാണാതാകുന്നത്.പുലർച്ചെ അഞ്ചുമണിക്ക് സ്കൂട്ടറിൽ ഓടിച്ചു പോകുന്നത് സിസിടിവി ദൃശ്യമായിരുന്നു. പിന്നീട് ആദിൽ ഓടിച്ചുപോയ സ്കൂട്ടർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടെത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com