കണ്ണൂർ : കടലിൽ വീണു കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഏഴര കടപ്പുറത്താണ് സംഭവം. ഇന്ന് പുലർച്ചെയാണ് ഫർഹാൻ റൗഫിൻ്റെ മൃതദേഹം കണ്ടെത്തിയത്. (Missing man's body found from sea)
സുഹൃത്തുക്കൾക്കൊപ്പം നിൽക്കുമ്പോൾ തിരയടിച്ച് ഇയാൾ കടലിലേക്ക് വീണു. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.