
മലപ്പുറം : കാണാതായ യുവാവിൻ്റെ മൃതദേഹം വീട്ടിലെ കിണറിനുള്ളിൽ നിന്ന് കണ്ടെത്തി. മലപ്പുറം മങ്കടയിലാണ് സംഭവം. മരിച്ചത് നഫീസാണ്. (Missing man found dead in well in Malappuram )
ഇന്നലെ സന്ധ്യക്ക് ഇയാളെ കാണാതായിരുന്നു. പിന്നാലെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മങ്കട പോലീസിൽ പരാതി നൽകി.
രാവിലെ വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് കിണറിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇയാൾ എങ്ങനെയാണ് കിണറ്റിൽ വീണതെന്ന കാര്യത്തിൽ വ്യക്തതയില്ല. പോലീസ് തുടർനടപടികൾ സ്വീകരിക്കുകയാണ്.