ആലപ്പുഴ : കാണാതായ ആളെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. മരിച്ചത് റഫീഖ് എന്ന 42കാരനാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. (Missing man found dead in pond in Alappuzha)
വ്യാഴാഴ്ച മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് തിരച്ചിൽ നടത്തി. കോട്ടയം സ്വദേശിയായ ഇയാൾ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
മരണ കാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.