
ഇടുക്കി : കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് തങ്കൻ എന്ന 62കാരനെ കണ്ടെത്തിയത്. കഴിഞ്ഞ മാസം 31 മുതൽ ഇയാളെ കാണാതായിരുന്നു. (Missing man found dead in Idukki )
മൃതദേഹം നേരിട്ട് കണ്ട ജോർലി കുഴഞ്ഞു വീണു മരിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ട് പോകും.