തിരുവനന്തപുരം : തലസ്‌ഥാനത്ത് വിഴിഞ്ഞത്ത് നിന്നും കാണാതായ 13കാരി തനിയെ വിമാനം കയറി ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ വച്ച് പെൺകുട്ടിയെ തടഞ്ഞ് വയ്ക്കുകയായിരുന്നു. (Missing girl from Vizhinjam in Delhi )
കുട്ടിയെ തിരികെ എത്തിക്കാനായി വിഴിഞ്ഞം പോലീസ് പുറപ്പെട്ടു. ഒറ്റയ്ക്ക് യാത്ര ചെയ്ത് ഡൽഹിയിൽ എത്തിയത് പശ്ചിമ ബംഗാൾ സ്വദേശികളുടെ മകളാണ്.
രാവിലെ ഏഴു മുതലാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിക്ക് എങ്ങനയാണ് വിമാന ടിക്കറ്റ് കിട്ടിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കും.