തിരുവനന്തപുരം : കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ബെൻസിംഗർ(39) ആണ് മരിച്ചത്.(Missing fisherman's body found)
കാലുകളിൽ ഇരുമ്പ് ചങ്ങലകൾ കൊണ്ട് കെട്ടി പൂട്ട് കൊണ്ട് കന്നാസിൽ കൂട്ടിക്കെട്ടിയിരുന്നു. കണ്ണുകൾ തോർത്ത് കൊണ്ട് കെട്ടിയ നിലയിൽ ആയിരുന്നു. മത്സ്യത്തൊഴിലാളികൾ ആണ് കടലിൽ പൊങ്ങിക്കിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടത്.