
ഇടുക്കി: വൈക്കത്തു നിന്നും കാണാതായ ഫിഷ് ഫാം ഉടമയെ ദുരൂഹ സാഹചര്യത്തിൽ ജീവനറ്റ നിലയിൽ കണ്ടെത്തി(fish farm owner). വൈക്കം ടിവി പുരം സ്വദേശി വിപിൻ നായരുടെ(54) മൃതദേഹം ഇടുക്കി കരിയാറ്റിൽ നിന്നുമാണ് കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തുമ്പോൾ ഇയാളുടെ കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു. ഇതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. ഇദ്ദേഹത്തെ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാണാതായത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.