കൊല്ലം : കാണാതായ വയോധികയെ കിണറ്റിൽ നിന്ന് കണ്ടെത്തി. കൊല്ലം പുനലൂരിലാണ് സംഭവം. ലീലാമ്മയെ ആണ് രക്ഷപ്പെടുത്തിയത്. (Missing elderly woman found from well in Kollam)
78കാരിയായ ഇവരെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറിൽ നിന്നാണ് കണ്ടെത്തിയത്. മകളുടെ വീട്ടിൽ നിന്ന് മടങ്ങിയ ലീലാമ്മയെ കാണാതായി.
പിന്നാലെ പുനലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.