Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeKeralaകൊട്ടാരക്കരയിൽ 14 കാരനെ കാണാനില്ല; കുട്ടിയെ വിവിധ സ്ഥലങ്ങളിൽ കണ്ടതായി സൂചന...

കൊട്ടാരക്കരയിൽ 14 കാരനെ കാണാനില്ല; കുട്ടിയെ വിവിധ സ്ഥലങ്ങളിൽ കണ്ടതായി സൂചന | Missing Case

🎙️ Latest Podcast

കൊല്ലം: കൊട്ടാരക്കരയിൽ നിന്ന് 14 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി (Missing Case). ചരുവിള പുത്തൻ വീട്ടിൽ ആദിൽ മുഹമ്മദിനെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ കാണാതായത്. പള്ളിയിലേക്ക് നിസ്കരിക്കാൻ പോയ ആദിൽ തിരികെ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ കൊട്ടാരക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു.

പള്ളിയിൽ നിന്നിറങ്ങിയ കുട്ടി ഓട്ടോയിൽ ആലഞ്ചേരി ഭാഗത്ത് ഇറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടർന്ന് രാത്രി ഒൻപത് മണിയോടെ കോട്ടാത്തല അമ്പലത്തിന് സമീപത്തുനിന്ന് കുട്ടി ഭക്ഷണം വാങ്ങുന്നത് കണ്ടവരുണ്ട്. ഇന്ന് രാവിലെ മടവൂർ ഭാഗത്ത് ആദിലിനെ കണ്ടതായും സൂചനയുണ്ട്. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങി വെച്ചതിലുള്ള വിഷമത്തിലാണ് കുട്ടി വീടുവിട്ടതെന്നാണ് പ്രാഥമിക നിഗമനം.

കുട്ടിയുടെ ബാഗിൽ നിന്ന് ഫോൺ വീട്ടുകാർ നേരത്തെ കണ്ടെടുത്തിരുന്നു. ആദിലിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ആദിലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Summary: A 14-year-old boy named Adil Muhammed has been reported missing from Kottarakkara. Police have launched an investigation following reports of him being sighted in different locations.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.