
തിരുവനന്തപുരം : വെമ്പായത്ത് നിന്ന് 16 വയസുകാരനെ കാണാതായ സംഭവത്തില്‍ നിർണായക വിവരം. മാര്‍ച്ച് അഞ്ചിന് പേട്ടയില്‍ ട്രെയിന്‍ തട്ടി മരിച്ചത് കാണാതായ അഭിജിത്ത് ആയിരുന്നുവെന്ന് സുഹൃത്തിന്റെ മൊഴി.
ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിലാണ് അഭിജിത്ത് വീടുവിട്ടിറങ്ങിയത്. അഭിജിത്തിനെ കാണാനില്ലെന്ന് വീട്ടുകാര്‍ വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അഞ്ചാം തിയതിയാണ് അഭിജിത്ത് ട്രെയിന്‍ തട്ടി മരിച്ചത്.
ബന്ധുക്കളാരും വന്നില്ലെന്നും മൃതദേഹം തിരിച്ചറിഞ്ഞില്ലെന്നും വിശദീകരിച്ചാണ് ഏപ്രില്‍ അഞ്ചിന് പൊലീസ് മൃതദേഹം സംസ്‌കരിച്ചത്. അഭിജിത്തിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണ് പേട്ടയില്‍ ട്രെയിന്‍ തട്ടി മരിച്ചത് അഭിജിത്ത് തന്നെയെന്ന് പൊലീസിന് മൊഴി നൽകി.