തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ പതിനാല് വയസ്സുകാരിയെ ഹൈദരാബാദിൽ കണ്ടെത്തി. വെള്ളിയാഴ്ച വീട് വിട്ടിറങ്ങിയ കുട്ടിയെക്കുറിച്ച് മൂന്ന് ദിവസമായി വിവരമൊന്നുമില്ലായിരുന്നു. (Missing 14-year-old girl found in Hyderabad)
കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടി വീട് വിട്ടിറങ്ങിയ ശേഷം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അന്വേഷണം നടന്നത്.
തമ്പാനൂരിൽ നിന്ന് കുട്ടി ട്രെയിൻ മാർഗ്ഗം ഹൈദരാബാദിലേക്ക് പോയതായാണ് സൂചന. പോലീസ് ഹൈദരാബാദിലേക്ക് യാത്രതിരിക്കും.