
ആലപ്പുഴ : കൊട്ടാരക്കര എഴുകോണിൽ നിന്ന് കാണാതായ വിദ്യാർഥിയെ കണ്ടെത്തി. ആലപ്പുഴയിൽ നിന്നാണ് പതിനാലുകാരനായ വിഷ്ണുവിനെ കണ്ടെത്തിയത്. ലെവൽ ക്രോസിൽ നിർത്തിയിട്ടിരുന്ന ബസിൽ വിഷ്ണു ഇരിക്കുന്നത് കണ്ടപ്പോൾ ഫോട്ടോ കണ്ട് മനസിലായ യാത്രക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു.
കരീപ്ര ഇടയ്ക്കിടം വിഷ്ണു ഭവൻ (പൂമല കിഴക്കതിൽ) ബിജുവിന്റെയും ഷീജയുടെയും മകൻ വിഷ്ണു(14) വിനെയാണ് ശനി രാവിലെ മുതൽ കാണാതായത്.
കടയ്‌ക്കോടുള്ള ട്യൂട്ടോറിയിലാണ് വിഷ്ണു ട്യൂഷന് പോയത്. ട്യൂട്ടോറിയിൽ എത്താത്തതിനെ തുടർന്നാണ് കാണാതായ വിവരം അറിയുന്നത്.