
പയ്യന്നൂർ: കുഞ്ഞിമംഗലത്തു നിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കുഞ്ഞിമംഗലം തെക്കുമ്പാട് പുതിയ പുഴക്കരയിൽ താമസിക്കുന്ന കർണാടക സ്വദേശിയുടെ മകളെയാണ് വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ കാണാതായത്.
ബന്ധുവായ യുവാവാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായുള്ള പരാതിയിയിൽ പറയുന്നു. ഇയാൾ തള്ളിക്കൊണ്ടു പോകുന്ന സ്കൂട്ടറിന് പിന്നാലെ നടന്നു പോകുന്ന പെൺകുട്ടിയുടെ സിസി ടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഇയാളുടെ ഫോൺ സ്വിച്ച്ഓഫുമായിരുന്നു.
പെൺകുട്ടിയുമായി കർണാടക രജിസ്ട്രേഷനിലുള്ള സ്കൂട്ടറിൽ കർണാടകയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് കർണാടകയുമായി അതിർത്തി പങ്കിടുന്ന പ്രധാനറോഡുകളിൽ പോലീസിനെ വിന്യസിച്ചിരുന്നു.