പാലക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി ശിവകുമാറിനെ തമിഴ്നാട്ടിൽ നിന്നും പോലീസ് പിടികൂടിയത്.
പെൺകുട്ടിയെ പീഡിപ്പിച്ച് ഗ൪ഭിണിയാക്കിയശേഷം പ്രതി തമിഴ്നാട്ടിൽ ഒളിവിൽ പോകുകയായിരുന്നു. വ്യാജസന്യാസിയായി തമിഴ്നാട്ടിലെ ഗ്രാമത്തിലാണ് പ്രതി ഒളിവിൽ കഴിഞ്ഞത്.
ഒരു വർഷത്തെ അന്വേഷണത്തിനൊടുവിൽ തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ കേരള പോലീസ് പ്രതിയെ പിടികൂടിയത്.