കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.17കാരിയായ ഇതര സംസ്ഥാനക്കാരിയെ കാമുകൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
ഒരു ഷോപ്പിംഗ് മാളിൽ ജോലി ചെയ്യുകയായിരുന്ന പെൺകുട്ടി. ഇതേ സ്ഥാപനത്തിലാണ് കാമുകനായ മലപ്പുറം സ്വദേശിയും ജോലി ചെയ്യുന്നത്. ഇന്നലെ രാവിലെ കാമുകൻ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. മദ്യലഹരിയിൽ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.
പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഇന്ന് കാമുകൻ തന്നെയാണ് പെൺകുട്ടിയെ വീടിന് സമീപം ഇറക്കിവിട്ടത്.
പെൺകുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട പൊലീസ് വിശദമായ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ശരീരത്തില്‍ മുറിവുകളുമുണ്ട്. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്.