കൊച്ചി : ഫോര്‍ട്ട്‌കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. സംഭവത്തില്‍ ബന്ധുവായ യുവാവിനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്.
അരൂക്കുറ്റി സ്വദേശിനിയായ 17-കാരിയാണ് ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രസവിച്ചത്.കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ പ്രായം പുറത്തറിയുന്നത്.
ഇതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയായ യുവാവ് ഫോര്‍ട്ട്‌കൊച്ചി സ്വദേശിയാണ്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.