
എറണാകുളം: കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു(Minor girl gives birth). ആലപ്പുഴ സ്വദേശിയായ പെൺകുട്ടിയാണ് പ്രസവിച്ചത്. ജൂലൈ 23 ന് ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ പെൺകുട്ടി അധികൃതരോട് തനിക്ക് 23 വയസുണ്ടെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ആധാർ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേ പ്രായമുള്ളു എന്ന് മനസ്സിലായത്.
ഇതേ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.