ന്യൂസിലാൻഡിലേക്ക് അനധികൃത നഴ്സിംങ് റിക്രൂട്ട്മെന്റ്; ജാഗ്രതപാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂസിലാൻഡിലേക്ക് അനധികൃത നഴ്സിംങ് റിക്രൂട്ട്മെന്റ്; ജാഗ്രതപാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
Published on

ന്യൂസിലാഡിലേക്ക് നടക്കുന്ന അനധികൃത നഴ്സിംങ് റിക്രൂട്ട്മെന്റിൽ ജാഗ്രതപാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. കമ്പെറ്റൻസി അസെസ്മെന്റ് പ്രോഗ്രാമിലും (CAP) നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനുമായി കേരളത്തിൽ നിന്നുളള നഴ്സിങ് പ്രൊഫഷണലുകൾ വിസിറ്റിങ് വിസയിൽ അനധികൃതമായി ന്യൂസിലാൻഡിലെത്തുന്നത് ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജാഗ്രതാനിർദ്ദേശം നൽകിയത്. കമ്പെറ്റൻസി അസെസ്മെന്റ് പ്രോഗ്രാം പൂർത്തിയാക്കിയിട്ടും നഴ്സിംഗ് കൗൺസിൽ രജിസ്റ്റർ ചെയ്തശേഷവും, അവിടെ ജോലി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികൾ ന്യൂസിലാഡ് വെല്ലിങ്ടണിലെ ഇന്ത്യൻ എംബസിക്ക് ലഭിച്ചിരുന്നു. ഇതിനെതുടർന്നാണ് ജാഗ്രതപാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മീഷണർമാർക്ക് കത്ത് നൽകിയത്. CAP-ൽ പങ്കെടുക്കാൻ വിസിറ്റിങ് വിസയ്ക്ക് ഏജന്റുമാർക്ക് വലിയ തുകകൾ ഉദ്യോഗാർത്ഥികൾ നൽകുന്നുണ്ട്.

റിക്രൂട്ട്മെന്റ് ഏജൻസിയുടെ ആധികാരികത ഉറപ്പാക്കാൻ ഇ-മൈഗ്രേറ്റ് (https://emigrate.gov.in) പോർട്ടൽ സന്ദർശിക്കുക. വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകൾ വഴിയും, 0471-2721547 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലും അറിയിക്കാവുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com