Governor : 'വി സി നിയമനത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണം': കൂടിക്കാഴ്ച്ചയ്ക്കിടെ ഗവർണറോട് മന്ത്രിമാർ

സുപ്രീംകോടതി ഉത്തരവ് പ്രകാരം തന്നെയാണ് നിയമനം എന്നാണ് രാജ്ഭവൻ നൽകിയ മറുപടി
Ministers met Kerala Governor
Published on

തിരുവനന്തപുരം : സർക്കാർ പാനൽ തള്ളിക്കൊണ്ടുള്ള താൽക്കാലിക വി സി നിയമനത്തിന് പിന്നാലെ ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ മന്ത്രിമാർ രാജ്ഭവനിലെത്തി. മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവുമാണ് ഇവിടെയെത്തിയത്.(Ministers met Kerala Governor)

രാവിലെ എത്തിയ ഇവർ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി. ഇത് ഒരു മണിക്കൂറോളം നീണ്ടു നിന്നു. വി സി നിയമനം സംബന്ധിച്ച് അനുനയത്തിൽ എത്താൻ വേണ്ടിയാണ് ഈ സന്ദർശനം. ഇക്കാര്യത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഇവർ ഗവർണറോട് ആവശ്യപ്പെട്ടു.

എന്നാൽ, സുപ്രീംകോടതി ഉത്തരവ് പ്രകാരം തന്നെയാണ് നിയമനം എന്നാണ് രാജ്ഭവൻ നൽകിയ മറുപടി. മന്ത്രിമാർ ഗവർണറെ കണ്ടത് മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ്. കേരള സർവ്വകലാശാലയിലെ പ്രതിസന്ധിയടക്കം ചർച്ചയായി എന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com