
തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് വേണ്ടി മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ അദാലത്ത് നടത്തും (Adalat). അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയ്ക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. 2024 ഡിസംബർ, 2025 ജനുവരി മാസങ്ങളിലാണ് അദാലത്ത് നടത്തുന്നത്. കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത്.
അദാലത്ത് നടത്തുന്നതിനുള്ള വിശദ മാർഗരേഖ പുറപ്പെടുവിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായി വിവിധ തലങ്ങളിൽ പല ഘട്ടങ്ങളിൽ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു.