തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന് പിന്തുണയുമായി മന്ത്രി വി എൻ വാസവൻ രംഗത്തെത്തി. അദ്ദേഹം ലഭിച്ച വിവരങ്ങൾ മന്ത്രിമാരെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും, സത്യസന്ധനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. (Minister VN Vasavan supports Kottayam Medical College Superintendent Dr. Jayakumar)
ഇന്ത്യയിലെ അറിയപ്പെടുന്ന മികച്ച തൊറാസിക് സർജനാണ് അദ്ദേഹമെന്നും, ഇതുവരെയും ഒരു ആക്ഷേപവും ഉണ്ടായിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം, കിട്ടുന്ന ശമ്പളത്തില്‍ ഒരുഭാഗം രോഗികള്‍ക്ക് നൽകുന്ന ഡോക്ടറെ കുറിച്ച് അപവാദം പറയുന്നത് ശരിയല്ലെന്നും പ്രതികരിച്ചു. രോഗികൾ അദ്ദേഹത്തെ ദൈവത്തെപ്പോലെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
അപകടത്തിൽ ജീവൻ നഷ്‌ടമായ ബിന്ദുവിൻ്റെ കുടുംബത്തിനുള്ള ധനഹായത്തിൻ്റെ കാര്യവും, മകന് സ്ഥിരം ജോലി നൽകുന്ന കാര്യവും അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും, ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള രാഷ്ട്രീയ നീക്കം ആണെന്നും പറഞ്ഞ അദ്ദേഹം, ഒരു ആതുരാലയത്തെ സംരക്ഷിക്കുന്നതിന് പകരം അതിനെ തകര്‍ക്കുകയല്ലല്ലോ വേണ്ടതെന്നും ചൂണ്ടിക്കാട്ടി.