കൊച്ചി : വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് മന്ത്രി വി വാസവൻ രംഗത്തെത്തി. വിശ്രമ ജീവിതം നയിക്കേണ്ട സമയത്താണ് അദ്ദേഹം ചരിത്രം സൃഷ്ടിക്കുന്നത് എന്നാണ് പുകഴ്ത്തൽ.(Minister VN Vasavan praises Vellapally Natesan)
എല്ലാ വിഷയങ്ങളിലും നിർഭയം നിലപാട് പറയുന്ന വെള്ളാപ്പള്ളി, ഭാവനാ സമ്പന്നനും ദീർഘവീക്ഷണം ഉള്ളയാളും ആണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ് എൻ ഡി പി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കിയെന്നും വി എൻ വാസവൻ പ്രകീർത്തിച്ചു.