VN Vasavan : 'കോടതി ചൂണ്ടിക്കാട്ടിയത് പോലെയാണ് പരിപാടികൾ നടത്തുന്നത്, വിധി സ്വാഗതാർഹം': മന്ത്രി VN വാസവൻ

പണം ധൂർത്തടിക്കില്ല എന്നും കണക്കുകൾ സുതാര്യമായിരിക്കുമെന്നും മന്ത്രി പ്രതികരിച്ചു
Minister VN Vasavan about Global Ayyappa Sangamam
Published on

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം നടത്തുന്നത് സംബന്ധിച്ച കേരള ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് പറഞ്ഞ് മന്ത്രി വി എൻ വാസവൻ. കോടതി വസ്തുതകൾ മനസിലാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. Minister VN Vasavan about Global Ayyappa Sangamam)

ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് പോലെയാണ് പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നതെന്നും, 3000 പേർക്ക് ഇരിക്കാവുന്ന താൽക്കാലിക പന്തലാണ് നിർമ്മിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല എന്നും അദ്ദേഹം അറിയിച്ചു.

പണം ധൂർത്തടിക്കില്ല എന്നും കണക്കുകൾ സുതാര്യമായിരിക്കുമെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം, പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ചു കൊണ്ട് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com