കോന്നി മെഡിക്കൽ കോളേജിൽ 50 കോടി രൂപയുടെ 5 പദ്ധതികൾ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും | Medical College

ഈ സർക്കാരിന്റെ കാലത്ത് കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം നേടിയെടുത്ത് വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.
 Minister Veena George
Updated on

കോന്നി മെഡിക്കൽ കോളേജിൽ 50 കോടി രൂപ മുതൽ മുടക്കിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 17 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. കെ യു ജനീഷ് കുമാർ എം.എൽ.എ. ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. (Medical College)

കിഫ്ബി മുഖാന്തിരം 22.80 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച അക്കാദമിക് ബ്ലോക്ക് ഫേസ് 2 & അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, 16.25 കോടി രൂപ ചിലവഴിച്ചു നിർമ്മിച്ച 40 അപ്പാർട്ട്മെന്റുകൾ ഉള്ള ടൈപ്പ് ഡി ക്വാർട്ടേഴ്സ്, 9.10 കോടി രൂപ ചിലവഴിച്ചു നിർമ്മിച്ച 40 അപ്പാർട്ട്മെന്റുകളുള്ള ടൈപ്പ് ബി ക്വാർട്ടേഴ്സ്, 1.05 കോടി ചിലവഴിച്ച് 2 നിലകളിലായി നിർമ്മിച്ച ഡീൻ വില്ല, 84 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച 17 കിടക്കകളോട് കൂടിയ മെഡിക്കൽ ഐസിയു എന്നിവയാണ് മന്ത്രി നാടിന് സമർപ്പിക്കുന്നത്.

ഈ സർക്കാരിന്റെ കാലത്ത് കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം നേടിയെടുത്ത് വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി കോന്നി മെഡിക്കൽ കോളേജിൽ 351.72 കോടി രൂപയുടെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ടൈപ്പ് എ, സി ക്വാർട്ടേഴ്സുകൾ, ഹോസ്പിറ്റൽ ബ്ലോക്ക് 2, ഓഡിറ്റോറിയം തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നിലവിൽ നാല് ബാച്ചു കളിലായി 400 മെഡിക്കൽ വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ആധുനിക നിലവാരത്തിലുള്ള ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കാൻ കഴിയുന്ന മികവിന്റ കേന്ദ്രമായി മാറുകയാണ് കോന്നി മെഡിക്കൽ കോളേജ്.

അത്യാഹിത വിഭാഗത്തിൽ ഓക്സിജൻ സപ്പോർട്ടോടെ 30 കിടക്കകൾ സജ്ജമാക്കി. അത്യാഹിത വിഭാഗത്തിന്റെ ഭാഗമായി മൈനർ ഓപ്പറേഷൻ തീയറ്റർ സംവിധാനം ഒരുക്കി. കോളേജ് ബസ് അനുവദിച്ചു. 16.68 ലക്ഷം ചെലവഴിച്ച് പീഡിയാട്രിക് ഐസിയു സജ്ജമാക്കി. ലക്ഷ്യ പദ്ധതി പ്രകാരം 3.5 കോടിയുടെ ലേബർ റൂം സജ്ജമാക്കി. പത്തനംതിട്ടയിൽ 60 സീറ്റോട് കൂടി നഴ്സിംഗ് കോളേജ് ആരംഭിച്ചു. 2.74 കോടി ചെലവഴിച്ച് ബ്ലഡ് ബാങ്ക് യാഥാർത്ഥ്യമാക്കി. 5 കോടി മുതൽ മുടക്കി ജില്ലയിലെ ആദ്യത്തെ അത്യാധുനിക 128 സ്ലൈസ് സി.ടി സ്‌കാൻ സജ്ജമാക്കി. ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ബേസ് ആശുപത്രിയായി പ്രവർത്തിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com