കോഴിക്കോട് : ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്‌ലിം ലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എംകെ മുനീറിനെ ചികിത്സിക്കുന്ന ഡോക്ടര്‍ വേണുവുമായി ഫോണില്‍ സംസാരിച്ചിരുന്നു.
നിലവില്‍ മുനീറിന്‍റെ ആരോഗ്യനില സ്റ്റേബിള്‍ ആണ്. അദ്ദേഹം വേഗം രോഗം ഭേദമായി ഡിസ്ചാര്‍ജ് ആകട്ടെ എന്ന് ആശംസിക്കുകയാണെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കിൽ പങ്കുവെച്ചു.
രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെ ആയിരുന്നു മുനീറിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.