
തിരുവനന്തപുരം: സംസ്ഥാനത്ത് 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു(doctors). ജോലിയിൽ നിന്നും വിട്ടുനിൽക്കുന്ന ഡോക്ടർമാരെയാണ് പിരിച്ചു വിട്ടത്.
ജോലിയിൽ താത്പര്യമില്ലാതെ സർവീസിൽ നിന്നും വിട്ടുനില്കുന്നവർ ജോലി ചെയ്യാൻ സന്നദ്ധരായവരുടെ അവസരം നഷ്ടപെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
അതേസമയം നിരവധി അവസരം നൽകിയിട്ടും സർവീസിൽ തിരിച്ച് പ്രവേശിക്കാത്ത ഡോക്ടർമാരെയാണ് പിരിച്ചുവിട്ടത്. ഇത്തരത്തിൽ ജോലിക്ക് ഹാജരാകാതെ വിട്ടു നില്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.