Veena George : 'കേരളത്തിലെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ്, കൂട്ടായ്മയുടെ വിജയം, കാസർഗോഡിന് ചരിത്ര നിമിഷം': മന്ത്രി വീണ ജോർജ്

സർക്കാർ മെഡിക്കൽ കോളേജ് നാലു മാസത്തിനുള്ളിൽ ആരംഭിക്കുമെന്നാണ് അവർ പറഞ്ഞത്. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി കേരളത്തിൽ ഏറ്റവും മികച്ച സ്പെഷ്യാലിറ്റി സെന്‍റർ ആരംഭിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
Veena George : 'കേരളത്തിലെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ്, കൂട്ടായ്മയുടെ വിജയം, കാസർഗോഡിന് ചരിത്ര നിമിഷം': മന്ത്രി വീണ ജോർജ്
Published on

കാസർഗോഡ് : ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് കാസർഗോഡ് ഗവ. മെഡിക്കൽ കോളേജിൽ എം ബി ബി എസ് കോഴ്സ് ഉദ്‌ഘാടനം ചെയ്തു. ഇത് കാസർഗോഡിന് ചരിത്ര നിമിഷം ആണെന്നും അവർ പറഞ്ഞു. (Minister Veena George about Kasaragod Medical College)

കാസർഗോഡ് എന്താ കേരളത്തിൽ അല്ലേ എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് ഉത്തരമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ മെഡിക്കൽ കോളേജ് നാലു മാസത്തിനുള്ളിൽ ആരംഭിക്കുമെന്നാണ് അവർ പറഞ്ഞത്. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി കേരളത്തിൽ ഏറ്റവും മികച്ച സ്പെഷ്യാലിറ്റി സെന്‍റർ ആരംഭിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

ഇതോടെ കേരളത്തിലെ മുഴുവൻ ജില്ലകളിലും മെഡിക്കൽ കോളേജുകൾ ആയെന്ന് അവർ ചൂണ്ടിക്കാട്ടി. ഇതൊരു കൂട്ടായ്മയുടെ വിജയമാണെന്ന് മന്ത്രി പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com