തിരുവനന്തപുരം : റെജി ലൂക്കോസ് ബി ജെ പിയിൽ ചേർന്ന സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി വാസവൻ. ജനാധിപത്യ സംവിധാനത്തിൽ ഏത് പ്രസ്ഥാനത്തിലും പ്രവർത്തിക്കാൻ ഒരാൾക്ക് അവകാശമുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.(Minister V Vasavan on Reji Lukose joining BJP)
|റെജി പാർട്ടിയുടെ ഒരു പദവിയും വഹിച്ചിരുന്ന ആളല്ല. അക്കരപ്പച്ച കണ്ട് പോകുന്നവർ എല്ലായിടത്തും ഉണ്ടാകും. ഇത്തരം കൊഴിഞ്ഞുപോക്കുകൾ ഇടതുമുന്നണിയെ ഒട്ടും ബാധിക്കില്ല," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 110 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്നും വികസനവും ക്ഷേമപ്രവർത്തനങ്ങളുമാണ് ജനങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടുന്നതെന്നും വാസവൻ പറഞ്ഞു.