വി എസിന് ഓർമപ്പൂക്കളവുമായി മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ് |onam pookkalam

അന്തരിച്ച നേതാവിനുള്ള ആദരാഞ്ജലിയായിട്ടാണ് അദ്ദേഹത്തിന്റെ ചിത്രം പൂക്കളമായി ഒരുക്കിയത്.
onam-pookkalam
Published on

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും സിപിഐ എമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളുമായ വി എസ്‌ അച്യുതാനന്ദന് ഓർമ്മപ്പൂക്കളം ഒരുക്കി മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്.

അന്തരിച്ച നേതാവിനുള്ള ആദരാഞ്ജലിയായിട്ടാണ് അദ്ദേഹത്തിന്റെ ചിത്രം പൂക്കളമായി ഒരുക്കിയത്. വി എസ് ഇല്ലാത്ത ആദ്യ ഓണമായതിനാലാണ് അദ്ദേഹത്തിന്‍റെ ചിത്രം പൂക്കളമാക്കിയതെന്ന് ജീവനക്കാർ വിവരിച്ചു.

ഓണത്തിന് മുൻ വർഷങ്ങളിലും മന്ത്രിയുടെ ഓഫീസ് വേറിട്ട പൂക്കളങ്ങൾ ഒരുക്കി ശ്രദ്ധ നേടിയിരുന്നു. 2023ൽ അന്തരിച്ച സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പൂക്കളമായി ഒരുക്കിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com