കോഴിക്കോട് : കേരളത്തിലെ ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.കോഴിക്കോട് തിരുവമ്പാടി ഗവണ്മെന്റ് ഐടിഐ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. പുതുതലമുറക്ക് ആവശ്യമായ പുതിയ കോഴ്‌സുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ആധുനിക ലോകത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് യുവാക്കളെ പ്രാപ്തരാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു.
6.75 കോടി രൂപ ചെലവ് വരുന്ന രണ്ട് നിലകള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചിട്ടുള്ള കെട്ടിടത്തില്‍ ക്ലാസ് റൂമുകള്‍, വര്‍ക്ക് ഷോപ്പ്, ഓഫീസ് റൂമുകള്‍, കോണ്‍ഫെറെന്‍സ് ഹാള്‍, ലിഫ്റ്റ് എന്നീ സൗകര്യങ്ങളുണ്ട്.