തിരുവനന്തപുരം : നാലാം ക്ലാസിലെ ടീച്ചേഴ്സ് ടെക്സ്റ്റിൻ്റെ കരടിൽ ചരിത്രപരമായ പിഴവ് വരുത്തിയ സംഭവത്തിൽ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. പിശക് ഉണ്ടാക്കിയ രചന സമിതി അംഗങ്ങളെ ഡീ ബാർ ചെയ്യാൻ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.(Minister V Sivankutty on SCERT Book error )
കേരളത്തിൻറേത് ചരിത്ര സംഭവങ്ങൾ വളച്ചൊടിക്കുന്ന കേന്ദ്ര നയമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പാഠ്യപദ്ധതി പരിഷ്ക്കരണത്തിൽ കേരളം സ്വീകരിച്ചത് ഭരണഘടനാ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചരിത്ര വസ്തുതകളെ യാഥാർത്ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുകയെന്ന നയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയം അറിഞ്ഞപ്പോൾ തന്നെ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ടുവന്നും, തിരുത്തലുകൾ വരുത്തിയ പാഠഭാഗം ഇപ്പോൾ എസ്.സി.ഇ.ആർ.ടി. വെബ്‌സൈറ്റിൽ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.