പാലക്കാട് : ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് തള്ളി മന്ത്രി വി ശിവൻകുട്ടി. വകുപ്പ് തല അന്വേഷണത്തിനായി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് അദ്ദേഹം അറിയിച്ചു. (Minister V Sivankutty on Palakkad student's suicide)
കണ്ണാടി സ്‌കൂളിലെത്തിയ പോലീസ് അധ്യാപകരിൽ നിന്ന് മൊഴിയെടുത്തിരുന്നു. അർജുൻ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ അധ്യാപകർക്ക് പങ്കില്ല എന്ന ഡി ഡി ഇയുടെ റിപ്പോർട്ടാണ് മന്ത്രി തള്ളിയത്.
ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആരോപണ വിധേയായ അധ്യാപികയെയും പ്രധാനാധ്യാപികയെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.