
തിരുവനന്തപുരം : താത്ക്കാലിക വിസി നിയമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ട ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 'ജാവോ' എന്ന ഹിന്ദി വാക്ക് ഫേസ്ബുക്കില്‍ മന്ത്രി പങ്കുവെച്ചത്.
'ഇങ്ങനെ ആണത്രേ തര്‍ജമ' എന്ന തലക്കെട്ടോടെയായിരുന്നു ഹിന്ദി വാക്ക് മന്ത്രി പങ്കുവെച്ചത്. മന്ത്രിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയായാണ്.
താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയാണ് ചെയ്തത്.