തിരുവനന്തപുരം : കേരളത്തിൽ പി എം ശ്രീ പദ്ധതി വേണ്ടെന്നും, അനുവദിക്കാനുള്ള ഫണ്ട് മാത്രം കേന്ദ്രം അനുവദിച്ച് തന്നാൽ മതിയെന്നും പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. (Minister V Sivankutty criticizes Union Govt and BJP)
കേരളം വിദ്യാഭ്യാസ നിലവാരത്തിൽ രാജ്യത്തിന് തന്നെ മാതൃകയാണെന്നും, 100 ഒന്നാം ക്ലാസിൽ എത്തുന്ന 99 ശതമാനത്തിലേറെ കുട്ടികളും പത്താം ക്ലാസിൽ എത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രം സാമ്പത്തികമായി തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും, കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ഈ വർഷം ലഭിച്ചത് പൂജ്യം തുകയാണ് എന്നും അദ്ദേഹം വിമർശിച്ചു. ഇക്കാര്യത്തിൽ ബി ജെ പി സംസ്ഥാന നേതൃത്വം പ്രതികരിക്കണമെന്നും അദ്ദേഹത്തെ ആവശ്യപ്പെട്ടു.