തിരുവനന്തപുരം : കാവികൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ പ്രോട്ടോക്കോൾ ലംഘിച്ചത് ഗവർണർ ആണെന്ന് പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി. ഭാരതാംബയെ വച്ച് കൊണ്ടുള്ള ഒരു പരിപാടിക്കും ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്. (Minister V Sivankutty against Kerala Governor)
രാജ്ഭവനിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് രണ്ടു ആർ എസ് എസ് പ്രവർത്തകർ ആണെന്നും അദ്ദേഹം ആരോപിച്ചു.
രാജേന്ദ്ര ആർലേക്കറുടെ വിമർശനം ഭരണഘടനാ പ്രകാരം സംസ്ഥാന തലവനായ തന്നെ അപമാനിച്ചു എന്നായിരുന്നു. മുഖ്യമന്ത്രിയുടെ കത്തിന് രാജ്ഭവൻ മറുപടി നൽകിയേക്കും.