Governor : 'പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസിലിരിക്കുകയേ ഉള്ളൂ, സ്‌കൂൾ സമയ മാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും': മന്ത്രി V ശിവൻകുട്ടി

സർവ്വകലാശാലയിലെ ഭരണ സ്തംഭനത്തിൻ്റെ ഉത്തരവാദി ഗവർണർ ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Minister V Sivankutty against Governor
Published on

തിരുവനന്തപുരം : കേരളത്തിലെ സ്‌കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്നറിയിച്ച് മന്ത്രി വി ശിവൻകുട്ടി. ഇത് തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.(Minister V Sivankutty against Governor )

പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസിലിരിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. ആർ എസ് എസ് സംരക്ഷണയിൽ പാദപൂജ നടത്തിയാൽ സ്‌കൂളുകൾ നിയമപരമായി നടത്തിക്കൊണ്ടു പോകാൻ സാധിക്കില്ലെന്നും, കുട്ടികളെ കൊണ്ട് കാലു കഴുകിപ്പിക്കുന്നതിനെ ഗവർണർക്ക് എങ്ങനെ അനുകൂലിക്കാൻ തോന്നുന്നുവെന്നും അദ്ദേഹം ചോദിച്ചു.

സർവ്വകലാശാലയിലെ ഭരണ സ്തംഭനത്തിൻ്റെ ഉത്തരവാദി ഗവർണർ ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com