
തിരുവനന്തപുരം : ഗവർണറുടെ പരിപാടി വീണ്ടും ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി എന്ന മട്ടിൽ ഒരു വിഭാഗം മാധ്യമങ്ങൾ വാർത്ത നൽകുന്നുണ്ട് എന്ന് മന്ത്രി വി ശിവൻകുട്ടി. മന്ത്രിസഭാ യോഗം നീണ്ടുപോയതിനാൽ ആണ് ഇന്നലെ മാസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ പോയത് എന്നും, അത് ഇന്നലെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Minister V Sivankutty about not attending Governor's programme )
"ഒരു കാര്യം വീണ്ടും വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനുള്ളത് പറയാനും ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ല.." മന്ത്രി വ്യക്തമാക്കി.