മന്ത്രി വി. ശിവൻകുട്ടിയുമായി ആശാ വർക്കേഴ്സ് നാളെ ചർച്ച നടത്തും

മന്ത്രി ശിവൻകുട്ടിയുടെ ചേമ്പറിൽ വച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
asha workers strike
Published on

തിരുവനന്തപുരം : തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി നാളെ ആശാ വർക്കേഴ്സ് ചർച്ച നടത്തും. വൈകുന്നേരം 3 മണിക്ക് മന്ത്രിയുടെ ചേമ്പറിൽ വച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

കൂടിക്കാഴ്ചയ്ക്ക് അനുവദിക്കണമെന്ന സമരനേതാക്കളുടെ ആവശ്യം മന്ത്രിയുടെ ഓഫീസ് അംഗീകരിച്ചത്. കഴിഞ്ഞ 19ന് ലേബർ കമ്മീഷണർക്ക് സമരസമിതി കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രി വി. ശിവകുട്ടിക്ക് മെയിൽ അയച്ചിരുന്നതായും സമര നേതാവ് വി.കെ സദാനന്ദൻ പറഞ്ഞിരുന്നു.

അതെ സമയം, ആശാ വർക്കേഴ്സിൻ്റെ രാപ്പകൽ സമരം 56 ആം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം 18 ആം ദിവസത്തിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com