Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaമന്ത്രി വി ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ആറുപേർക്ക്...

മന്ത്രി വി ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ആറുപേർക്ക് പരിക്ക് | Minister Sivankutty Staff Car Accident

🎙️ Latest Podcast

അടൂർ: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫും സംഘവും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക് (Minister Sivankutty Staff Car Accident). അടൂർ–ചവറ റോഡിൽ മണക്കാല ഭാഗത്ത് ശനിയാഴ്ച രാവിലെ 11:30 ഓടെയായിരുന്നു അപകടം. അടൂർ പെരിങ്ങനാട് സ്കൂളിലെ ഉദ്ഘാടന പരിപാടിക്കായി എത്തിയതായിരുന്നു മന്ത്രിയും സംഘവും. മന്ത്രിയുടെ വാഹനത്തിന് പിന്നാലെ വന്ന കാർ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജീവ് (47), അസിസ്റ്റന്റ് അഖിലേഷ് (30), ഡ്രൈവർ അനുരാജ് (34) എന്നിവർക്കും മറ്റേ കാറിലുണ്ടായിരുന്ന ബിബിൻ (34), റുബിൻ (40), ജിജി സണ്ണി (44) എന്നിവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവർ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്കൂളിലെ ചടങ്ങിന് ശേഷം മന്ത്രി ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയും ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.