
തിരുവനന്തപുരം: സിനിമാ നിർമ്മാതാക്കൾ പ്രഖ്യാപിച്ച സമരത്തെപ്പറ്റി അറിഞ്ഞിട്ടില്ലെന്ന് സംസ്കാരിക മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.സിനിമാ നിർമ്മാതാക്കൾ പ്രഖ്യാപിച്ച സമരത്തെപ്പറ്റി അറിഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. വിഷയം ആരും ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല വിഷയം ആരും ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. കത്ത് ലഭിച്ചാൽ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
സിനിമാ മേഖലയിൽ നിർമ്മാതാക്കൾ നേരിടുന്ന പ്രതിസന്ധികളെന്ന രീതിയിൽ നിർമ്മാതാവും നടനുമായ സുരേഷ് കുമാർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടത്തിയ തുറന്ന് പറിച്ചിലുകളാണ് ഇപ്പോഴുള്ള വിവാദങ്ങൾക്ക് വഴി വെച്ചത്. സിനിമാ മേഖല ജൂണ്‍ 1 മുതല്‍ സമരം തുടങ്ങുമെന്നും വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. എന്നാൽ ഇന്ന് അദ്ദേഹത്തെ തള്ളി നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗവുമായ ആന്റണി പെരുമ്പാവൂർ രംഗത്തെത്തി.