തിരുവനന്തപുരം : സിനിമാ കോണ്‍ക്ലേവില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.പട്ടികജാതിക്കാര്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ നിര്‍മിച്ചത് മികച്ച സിനിമകളാണെന്ന് മന്ത്രി പറഞ്ഞു.
പട്ടികജാതിക്കാര്‍ക്ക് സിനിമയുടെ മുന്‍നിരയിലേക്ക് വരാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. മികച്ച സിനിമകളാണ് അവര്‍ നിര്‍മ്മിച്ചത്. കഴിവും കഥയും പരിശോധിച്ചാണ് സിനിമ നിര്‍മിക്കാന്‍ പണം അനുവദിച്ചത്. അതിനാണ് സര്‍ക്കാര്‍ ഒന്നരക്കോടി കൊടുക്കുന്നതെന്നും നാല് സിനിമകള്‍ ഇറങ്ങിക്കഴിഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് സജി ചെറിയാന്‍ കൂട്ടിച്ചേർത്തു. അദ്ദേഹം പറഞ്ഞ അഭിപ്രായം എന്തിനാണ് തെറ്റായി വ്യാഖ്യാനിക്കുന്നതെന്ന് മന്ത്രി ചോദിച്ചു.
അതേ സമയം,സ്ത്രീകള്‍ക്കും ദളിതര്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ അവര്‍ക്ക് മൂന്ന് മാസത്തെ സിനിമാ പരിശീലനം കൂടി നല്‍കണമെന്ന് അടൂര്‍ സിനിമാ കോണ്‍ക്ലേവ് വേദിയില്‍ പറഞ്ഞത്തിന് പിന്നാലെ അടൂരിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.