തൃശൂർ : ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ അന്തരിച്ചു. പി വി സന്ദേശ് (46) ആണ് മരിച്ചത്. (Minister R Bindu's security guard passes away)
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. പുലർച്ചെ രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിക്ക് സംസ്ക്കാര ചടങ്ങുകൾ നടക്കും.
മന്ത്രി ആർ ബിന്ദുവും രാധാകൃഷ്ണൻ എം പിയും മരണത്തിൽ അനുശോചനം അറിയിച്ചു.