തിരുവനന്തപുരം : സർക്കാരിന് എല്ലാ കുട്ടികൾക്കും നീതി ലഭിക്കുക എന്നതിലുപരി മറ്റു താൽപര്യങ്ങൾ ഒന്നുമില്ല എന്ന് പറഞ്ഞ് മന്ത്രി ആർ ബിന്ദു. കീം വിഷയത്തിൽ മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. (Minister R Bindu on KEAM issue)
കോടതി വിധി ലഭ്യമായിട്ടില്ലെന്നും, ക്യാബിനറ്റുമായി ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും അവർ പറഞ്ഞു. ഇനിയും അപ്പീൽ പോകാനുള്ള അവസരം ഉണ്ടെന്നും, സുതാര്യമായിട്ടാണ് എല്ലാ നടപടികളും ഉണ്ടായിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.