VC : 'കാവിത്തൊഴുത്തിൽ കെട്ടാൻ കൂട്ട് നിന്നു, വി സിമാർക്ക് ഭാവിയിൽ തല കുമ്പിട്ട് നിൽക്കേണ്ടി വരും': വിമർശിച്ച് മന്ത്രി R ബിന്ദു

യുവതലമുറയും അക്കാദമിക് സമൂഹവും സംഘപരിവാറിൻ്റെ ദുഷ്ച്ചിന്തയെ തുറന്നു കാട്ടുമെന്നും, അജ്ഞാനതിമിരത്തെ അലങ്കാരമായി കരുതുന്ന സംഘപരിവാരത്തിൻ്റെ പദ്ധതികളെ ചവറ്റുകുട്ടയിൽ എറിയുമെന്നും മന്ത്രി പ്രതികരിച്ചു.
VC : 'കാവിത്തൊഴുത്തിൽ കെട്ടാൻ കൂട്ട് നിന്നു, വി സിമാർക്ക് ഭാവിയിൽ തല കുമ്പിട്ട് നിൽക്കേണ്ടി വരും': വിമർശിച്ച് മന്ത്രി R ബിന്ദു
Published on

തിരുവനന്തപുരം : ആർ എസ് എസിൻ്റെ ജ്ഞാനസഭ പരിപാടിയിൽ പങ്കെടുത്ത സർവ്വകലാശാല വി സിമാരെ വിമർശിച്ച് മന്ത്രി ആർ ബിന്ദു. ചിലരുടെയെങ്കിലും തലകൾ ജ്ഞാനവിരോധത്തിൻ്റെ തൊഴുത്താക്കിയെന്നും, കാവിത്തൊഴുത്തിൽ കെട്ടാൻ കൂട്ട് നിന്നുവെന്നും അവർ പറഞ്ഞു.(Minister R Bindu against VCs )

ജ്ഞാനോല്പാദനത്തിനും വിജ്ഞാന വളർച്ചക്കും നേതൃത്വം നൽകേണ്ട വി സിമാർ ആണ് ഇത് ചെയ്തതെന്ന് അവർ ചൂണ്ടിക്കാട്ടി. ഇത് കേരളത്തിന് ലജ്ജാകരമാണെന്നും, വി സിമാർ ആർ എസ് സിന് കൂട്ട് നിന്നുവെന്നും പറഞ്ഞ മന്ത്രി, അവർക്ക് ഭാവിയിൽ തല കുമ്പിട്ട് നിൽക്കേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു.

യുവതലമുറയും അക്കാദമിക് സമൂഹവും സംഘപരിവാറിൻ്റെ ദുഷ്ച്ചിന്തയെ തുറന്നു കാട്ടുമെന്നും, അജ്ഞാനതിമിരത്തെ അലങ്കാരമായി കരുതുന്ന സംഘപരിവാരത്തിൻ്റെ പദ്ധതികളെ ചവറ്റുകുട്ടയിൽ എറിയുമെന്നും മന്ത്രി പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com