തിരുവനന്തപുരം : കേരള സർവ്വകലാശാല വി സിയുടേത് അധികാര ദുർവിനിയോഗമാണെന്ന് പറഞ്ഞ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. രജിസ്ട്രാർക്ക് പദവിയിൽ തുടരാമെന്നും, തടസമൊന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.(Minister R Bindu against VC)
നിയമോപദേശം തേടിയതിന് ശേഷം സർക്കാരും കോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു. ഗവർണർക്ക് യൂണിവേഴ്സിറ്റിയിലെ സംഘർഷാത്മകമായ പരിപാടിയിൽ നിന്നും മാറി നിൽക്കാമായിരുന്നുവെന്നും, ചിത്രമെങ്കിലും മാറ്റമായിരുന്നുവെന്നും മന്ത്രി വിമർശിച്ചു.
പുതിയ തലമുറ മതേതര ചിന്തകളോടെയാണ് വളരേണ്ടതെന്നും, സർവകലാശാലകൾ മതേതരമാണ് എന്നും അവർ ചൂണ്ടിക്കാട്ടി. നിലവിലെ നടപടി നിയമവിരുദ്ധം ആണെന്നും, നടപടി എടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണെന്നും മന്ത്രി വ്യക്തമാക്കി.