തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെ പൊതിഞ്ഞു പിടിച്ച് സംരക്ഷിക്കാകാൻ ആണ് കോൺഗ്രസിലെ പുരുഷ നേതാക്കൾ ശ്രമിക്കുന്നതെന്ന് പറഞ്ഞ് മന്ത്രി ആർ ബിന്ദു. അവർക്ക് ഹൂ കെയേഴ്സ് ആറ്റിറ്റ്യൂഡ് ആണ് എന്നും മന്ത്രി കുറ്റപ്പെടുത്തി. (Minister R Bindu against Rahul Mamkootathil)
കോൺഗ്രസിൻ്റെ സംസ്ക്കാരം അധഃപതിച്ചുവെന്നും, നിലപാട് അപലപനീയമാണെന്നും അവർ കൂട്ടിച്ചേർത്തു. ആർജ്ജവത്തോടെ പ്രതികരിച്ച ഉമാ തോമസ് എം എൽ എയ്ക്ക് നേരെയുണ്ടാകുന്ന സൈബർ ആക്രമണം ആശങ്കാജനകമാണെന്നും അവർ വ്യക്തമാക്കി.